താരങ്ങൾക്കിടയിൽ അഭിമാനതാരമായി രാഹുൽ ഗാന്ധി സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുത്തു.

താരങ്ങൾക്കിടയിൽ അഭിമാനതാരമായി രാഹുൽ ഗാന്ധി സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുത്തു.
Aug 15, 2024 03:34 PM | By PointViews Editr


ഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം ഉയരുമ്പോഴും എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തെ പോലും നരേന്ദ്ര മോദിക്ക് ഭയമാണ്. ആശയാദർശപരമായ അടിത്തറയൊന്നുമില്ലാത്ത ഒരു പ്രസ്ഥാനത്തിൻ്റെ പിൻബലത്തിലാണ് താൻ പ്രധാനമന്ത്രിയായി വന്നതെന്ന അപകർഷതാ ബോധം മോദിയെ അലട്ടുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിൽ മോദിക്കോ കുടുംബത്തിലെ പൂർവികർക്കോ, മോദി അംഗമായ രാഷ്ട്രീയ കക്ഷിക്കോ, അകക്ഷിയെ നിയന്ത്രിക്കുന്ന സംഘത്തിനോ ഒരു പങ്കുമില്ലെന്ന ബോധ്യം മനസ്സിൽ ഉണർന്നു വന്നാൽ സമര ചരിത്ര പാരമ്പര്യമുള്ള പ്രതിപക്ഷ നേതാവിനെ കാണുമ്പോൾ മോദിക്ക് നാണം തോന്നുക സ്വാഭാവികം. അത് മാത്രമാണ് ചുവപ്പു കോട്ടയിൽ രാഹുൽ ഗാന്ധിയെ പിൻനിരയിലിരുത്തി പ്രസംഗിക്കാൻ മോദി വഴി തേടിയത്. സമര ചരിത്ര പാരമ്പര്യമുള്ള രാഹുലിൻ്റെ മുന്നിൽ നിന്ന് മുഖത്തു നോക്കിക്കൊണ്ട് വ്യാജ ചരിത്രം പറയേണ്ടി വരുന്നതിൻ്റെ ഗതികേടിനെ പറ്റി ഓർത്താണ് മോദി ഇടപെട്ട് രാഹുൽഗാന്ധിക്ക് പിൻനിരയിൽ സീറ്റ് ഒരുക്കിയത്. മോദിയുടെയും ബിജെപിയുടെയും മാനസികാവസ്ഥ മനസ്സിലാക്കാതെയാണ് വിമർശനം നടത്തുന്നതെന്നാണ് ജനത്തിന് മനസ്സിലാകുന്നത്. ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുൻ നിരയിൽ സീറ്റ് നൽകണമെന്നതാണ് പ്രോട്ടോകോൾ എന്നൊക്കെ ബിജെപിക്കും മോദിക്കും മാത്രമല്ല അദാനിക്ക് പോലും അറിയാം. പക്ഷെ പ്രശ്നം അതല്ലല്ലോ...

എന്തായാലും ഒളിമ്പിക്സിലെ അഭിമാനതാരങ്ങൾക്കിടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ അഭിമാനതാരമായ രാഹുൽ ഗാന്ധിക്ക് സീറ്റ് ഒരുക്കിയത് നന്നായി. സ്വന്തമായി അന്തസ്സുള്ള താരങ്ങൾക്കിടയിലാണ് വ്യക്തിത്വമുള്ള രാഹുൽ ഗാന്ധി ഇരുന്നതെന്ന് കോൺഗ്രസിനും അഭിമാനിക്കാം.


വാർത്ത ഇങ്ങനെയാണ് -

ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വർഷങ്ങൾക്ക് ശേഷമാണ്. കുർത്തയും സ്യൂട്ടും ധരിച്ചാണ് രാഹുൽ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്.

ഒളിമ്പിക്സ് മെഡൽ ജേതാക്കളായ മനു ഭക്കർ, സരബ്ജ്യോത് സിങ് എന്നിവരോടൊപ്പം അവസാന നിരയിലാണ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന വിമർശനം ഉയർന്നത്. ഒളിമ്പിക്സ് വെങ്കലം നേടിയ ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പി.ആർ ശ്രീജേഷ് എന്നിവരെയും രാഹുലിനൊപ്പം കാണാമായിരുന്നു.


മുൻനിരയിൽ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവർ ഉണ്ടായിരുന്നു. കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനുണ്ടെങ്കിലും പിൻ നിരയിലാണ് സീറ്റ് അനുവദിച്ചത്.

അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിലുള്ള ബി.ജെ.പി ഭരണകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് ഒന്നാം നിരയിലാണ് സീറ്റ് അനുവദിച്ചിരുന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്ത് എത്തി.


ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് മുൻ നിരയിലെ സീറ്റുകൾ അനുവദിച്ചതിനാലാണ് രാഹുൽ ഗാന്ധിയെ പിന്നോട്ട് മാറ്റേണ്ടി വന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിനാണ് ഇതിൻ്റെ ചുമതല.


ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നൂറിലേറെ സീറ്റ് ലഭിച്ചതോടെയാണ് പത്ത് വർഷം കാലിയായിരുന്ന പ്രതിപക്ഷനേതാവ് പദവിക്ക് അവകാശിയായത്. 99 സീറ്റുകളാണ് ലഭിച്ചതെങ്കിലും സ്വതന്ത്രരായി മത്സരിച്ച ചില അംഗങ്ങൾ കോൺഗ്രസിനൊപ്പം ചേർന്നതോടെയാണ് 100 കടന്നത്. 2019ൽ 52 സീറ്റുകളെ കോൺഗ്രസിന് നേടാനായുള്ളൂ, അതേസമയം സർക്കാരിൻ്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് എന്ന പദവിയെ അപമാനിക്കുന്നതാണ് സർക്കാരിന്റെ നടപടിയെന്നാണ് വിമർശനം.

Rahul Gandhi attended the Independence Day program as a proud star among stars.

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories